No title

ചൊവ്വന്നൂർ പള്ളിപ്പെരുന്നാളിന് കൊടിയേറ്റി.പെരുന്നാൾ നവംബർ 1,2 (ശനി ഞായർ )തീയതികളിൽ 



കുന്നംകുളം:ചൊവ്വന്നൂർ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മ പെരുന്നാളിന് കൊടിയേറി. 1-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം, പള്ളിക്കു ചുറ്റും പ്രദക്ഷണം, ആശിർവാദം. തുടർന്ന് ദേശകാരുടെ പെരുന്നാൾ ആഘോഷങ്ങൾ.

2-ാം തിയ്യതി ഞായർ രാവിലെ 8:30ന് വി മൂന്നിന്മേൽ കുർബാന. വൈകീട്ട് 4:30 നു പെരുനാൾ ആഘോഷകമ്മറ്റികളുടെ സമാപനവും തുടർന്ന് അങ്ങാടി ചുറ്റി കൊടിയും സ്ലീബായും, ആശിർവാദം, പൊതുസദ്യ എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ. ഷിജു കാട്ടിൽ, കൈസ്ഥാനി എം. സി. റീഗൻ, സെക്രട്ടറി സി. സി. വിൽസൻ എന്നിവർ അറിയിച്ചു.

Previous Post Next Post