ചാലിശ്ശേരി സ്വദേശിയായ 23 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചാലിശ്ശേരി: സ്വദേശിയായ 23 വയസ്സുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി മാട്ടിച്ചുവട് പനക്കൽ വീട്ടിൽ ജെൻസന്റെ മകൻ 23 വയസ്സുള്ള ജിസനെ യാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ വല്യമ്മ ചായ കുടിക്കാനായി വിളിച്ച സമയത്ത് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ചാലിശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.



