കാണിപ്പയ്യൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണ്മാനില്ല.
കുന്നംകുളം:കാണിപ്പയ്യൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണ്മാനില്ല. കാണിപ്പയ്യൂർ സ്വദേശി ചെമ്പത്തയിൽ വീട്ടിൽ സിബീഷിന്റെ മകൻ 16 വയസ്സുള്ള മുഹമ്മദ് അൻസാഹിനയാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ കാണാതായത്. വീട്ടിൽനിന്ന് കുന്നംകുളത്തേക്കാണെന്ന് പറഞ്ഞു ഇറങ്ങിയ വിദ്യാർത്ഥി വീട്ടിൽ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. വിവരം ലഭിക്കുന്നവർ:04885222211,9744111100 നമ്പറുകളിൽ ബന്ധപ്പെടുക.



