നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെന്നി വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെന്നി വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



ചേർപ്പ് : നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെന്നി വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .ചേർപ്പ് കൊമ്രേഡ് ഡ്രൈവിംഗ് സ്കൂളിന് സമീപം ആളൂക്കാരൻ ജോസ് മോൻ മകൻ സനൽ(27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തൃപ്രയാർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്നിരുന്ന സനൽസഞ്ചരിച്ചിരുന്ന ബൈക്ക് പടിഞ്ഞാട്ടു മുറി നാലും കൂടിയ വഴിക്ക് സമീപം നിയന്ത്രണം വിട്ട്തെന്നി മറിഞ്ഞ് വിഴുകയായിരുന്നു . നാട്ടുക്കാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്ക്ക് ഗുരുതരപരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 ന് ചേർപ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.ഭാര്യ അനു, മകൾ നോവ മതാവ് ഷൈജ സഹോദരി അലീഷ സിൽ ജോ





Previous Post Next Post