പുന്നയൂർക്കുളം സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുന്നയൂർക്കുളം: സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ കൈപ്പഞ്ചേരി വീട്ടിൽ അബ്ദുൽ അസീസിന്റെ മകൻ 28 വയസ്സുള്ള റിജാസ് ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് സംസ്കാരം നടക്കുന്നു.



