പെലക്കാട്ട്പയ്യൂർ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം:ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെലക്കാട്ട് പയ്യൂർ കുന്നത്തുള്ളി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 66 വയസ്സുള്ള ജ്യോതികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം കെട്ടഴിച്ച് ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധങ്ങൾക്ക് വിട്ടു നൽകും.തുടർന്ന് സംസ്കാരം നടക്കും. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.



