CPIM

കോടതി ശിക്ഷ വില്ലനായി; സി.പി.എം. ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ സ്ഥാനാർഥി മാറി


കുന്നംകുളം: സെഷൻസ് കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചത് വില്ലനായതോടെ സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്ത് സ്ഥ‌ാനാർഥിയെ മാറ്റി. ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ സ്‌ഥാനാർത്ഥി സി.പി.എം. കുന്നംകുളം ഏരിയ കമ്മിറ്റിയംഗം കെ.ബി. ജയനെയാണ് കോടതി ശിക്ഷയെ തുടർന്ന് മാറ്റിയത്. 2014-ൽ പെരുമ്പിലാവിലെ സി.പി.എം,എ സ്.ഡി.പി.ഐ. സംഘർഷ ത്തെ തുടർന്നുണ്ടായ മൂന്ന് കേസ് ചാവക്കാട് സെഷൻസ് കോടതിയിലാണ് നടന്നിരുന്നത്. 2018ൽ രണ്ടു കേസുകളിൽ സി.പി.എം. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. ഒരു കേസിൽ സി.പി.എം. പ്രവർത്തകരെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.



അന്നുതന്നെ ജാമ്യം ലഭിച്ച് പുറത്തുവന്നു. മേൽ കോടതിയിൽ അപ്പിൽ നൽകിയെങ്കിലും ശിക്ഷ സ്‌റ്റേ ചെയ്യാതെ ശിക്ഷ നടപ്പിലാക്കുന്നത് മാത്രം സ്‌റ്റേ ചെയ്തു. കേസിൻ്റെ തുടർനടപടികൾ വേഗത്തിലാക്കുന്നതിൽ വീഴ്ച്‌ച പറ്റിയതായാണ് അറിയുന്നത്. രണ്ടു വർ ഷവും രണ്ടു വർഷത്തിൽ കൂടുതലും ശിക്ഷിച്ചവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപ്പിച്ചിട്ടുണ്ടെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 


നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ജയന് മൽസരിക്കാൻ

നിയമ തടസമുള്ളതായി നിയമ വൃത്തങ്ങൾ സൂചന നൽകിയത്. പുതിയ വിവരങ്ങൾ പുറത്തുവന്നതിനുശേഷം അടിയന്തരമായി ചേർന്ന സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം കെ.ബി. ജയനെ മാറ്റുവാനും ഏരിയ കമ്മിറ്റിയംഗം എം.വി. പ്രശാന്തനെ ജില്ലാപഞ്ചായത്ത് കാട്ടകാമ്പാൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചു. ജയൻ ഡിവിഷനിൽ തിരെഞ്ഞടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.




Previous Post Next Post