തളിക്കുളം ഗ്രാമ പഞ്ചായത്തംഗം ഇ.വി.കൃഷ്ണ ഘോഷ്(50) അന്തരിച്ചു.
തളിക്കുളം ഗ്രാമ പഞ്ചായത്തംഗം ഇ.വി.കൃഷ്ണ ഘോഷ്(50) അന്തരിച്ചു. പതിമൂന്നാം വാർഡ് മെമ്പറായിരുന്നു.
സി. പി. എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. ഞായറാഴ്ച പുലർച്ചെ4.30 ഓടെ ഭാര്യ ഉണർന്നപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടനെ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം. എരണേഴത്ത് പരേതനായ വാസു- അഞ്ജന ദമ്പതികളുടെ മകനാണ്.



