അക്കിക്കാവ് 71-ാം നമ്പർ അംഗൻവാടിക്ക് മുൻപിൽ സാമൂഹ്യവിരുദ്ധർ ചത്ത തെരുവ് നായയെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 അക്കിക്കാവ് 71-ാം നമ്പർ അംഗൻവാടിക്ക് മുൻപിൽ സാമൂഹ്യവിരുദ്ധർ ചത്ത തെരുവ് നായയെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 



പോർക്കുളം: പോർക്കുളം ഗ്രാമപഞ്ചായത്തിലെ അക്കിക്കാവ് 71-ാം നമ്പർ അംഗൻവാടിക്ക് മുൻപിൽ സാമൂഹ്യവിരുദ്ധർ ചത്ത തെരുവ് നായയെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിഞ്ചുകുട്ടികൾ എത്തുന്ന അംഗൻവാടിക്ക് മുൻപിൽ ഇത്തരത്തിൽ മാലിന്യം തള്ളിയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവമറിഞ്ഞ ഉടൻ പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജ്യോതിഷ്, പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ ജയറാം എന്നിവർ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ജനവാസ മേഖലയിലും പൊതുസ്ഥാപനങ്ങൾക്ക് മുൻപിലും മൃതദേഹങ്ങളും മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മൃഗത്തിന്റെ ജഡം പൊതുവഴിയിൽ ഉപേക്ഷിച്ച കുറ്റക്കാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കുന്നംകുളം പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.





Previous Post Next Post