തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ 2.43 കോടി യുടെ തട്ടിപ്പ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ 2.43 കോടി യുടെ തട്ടിപ്പ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

വടക്കാഞ്ചേരി:തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബാങ്കിൽ നിന്ന് 2.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹെഡ് അക്കൗണ്ടന്റ് ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷിനെയാണ് പഴയന്നൂര്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. റിമാന്‍ഡിലായ പ്രതിയെ ചൊവ്വാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് കാലാവധി 11ന് തീരാനിരിക്കെയാണ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തിയത്. സുനീഷ് ജോലി ചെയ്ത കമ്പ്യൂട്ടറുകളില്‍ പരിശോധന നടത്തി. രണ്ടുദിവസംകൂടി കസ്റ്റഡിയിലുണ്ടാകും. വിശദമായ ചോദ്യം ചെയ്യലും നടക്കും. ഒളിവിലായിരുന്ന സുനീഷ് ഹൈക്കോടതിയില്‍ ജാമ്യത്തിന്് ശ്രമിച്ചെങ്കിലും ലഭിക്കാതായതോടെ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയില്‍ കീഴടങ്ങുകയാണുണ്ടായത്.എസ്. ഐ ഡിഎസ് ആനന്ദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്
Previous Post Next Post