ഏജീസ് ഓഫീസ് ധർണ
തൃശ്ശൂർ : കർഷകർക്ക് ഉത്പാദന ചെലവിന്റെ മൂന്നിരട്ടി താങ്ങുവിലയായി പ്രഖ്യാപിക്കണമെന്ന് ജനതാദൾ (എസ്), കിസാൻ ജനത ആവശ്യപ്പെട്ടു. ഏജീസ് ഓഫീസിനുമുൻപിൽ സംഘടിപ്പിച്ച ധർണ ജനതാദൾ (എസ്.) ജില്ലാ പ്രസിഡന്റ് സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു.
കിസാൻ ജനത ജില്ലാ പ്രസിഡന്റ് നാരായണൻ നമ്പൂതിരി അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, റഹിം പള്ളത്ത്, സി.വി. ജോസ്‌കുട്ടി, ഷണ്മുഖൻ വടക്കുംപറമ്പിൽ, രാജൻ ഐനിക്കുന്നൻ, ജോസഫ് ആളൂക്കാരൻ, പ്രദീപ് മച്ചാടൻ, കെ. രഞ്ജിത്ത്, പി.എം. ഉമേഷ്, ഡോ. കെ.എച്ച്. ഷക്കീല, സി.ടി. ഡേവിസ്, ശ്യാമള നാട്ടിക, ജോസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു.