മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മോട്ടിവേഷൻ ക്ലാസ്സ്  സംഘടിപ്പിച്ചു
വെള്ളിത്തിരുത്തി:
ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയർ സെക്കണ്ടറി സ്കൂളിൽ ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റിജോ ജോൺ ശങ്കരത്തിൽ ( അസിസ്റ്റന്റ് പ്രൊഫസർ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട)  ക്ലാസ് നയിച്ചു.അനുദിനം മാറിക്കൊണ്ടിരിക്കുന്ന
ഇന്നത്തെ ലോകത്തിൽ 
ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികൾക്ക് ആത്മവിശ്വാസം, ലക്ഷ്യബോധം, കഠിനാധ്വാനം, അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് എന്നിവ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബഥനി സ്കൂൾ മാനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സി , സ്കൂൾ പ്രിൻസിപ്പൽ സി.ഷേബ ജോർജ് , വൈസ് പ്രിൻസിപ്പൽ സി.രാധാമണി എന്നിവർ സന്നിഹിതരായിരുന്നു. കാതറിൻ ജസ്റ്റിൻ സ്വാഗതവും അഞ്ജലി മേനോൻ നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post