അക്കിക്കാവ്:മോളിക്യൂൾ അക്കാദമി തണ്ണീർപന്തൽ ഒരുക്കി.അക്കികാവ് സ്ക്കൂൾ കേന്ദ്രീകരിച്ചാണ് തണ്ണീർപന്തൽ ഒരുക്കിയത്. അക്കികാവ് ഗവ. സ്ക്കൂൾ പ്രിസിപ്പൽ രാജൻമാസ്റ്റർക്ക് മോളിക്യൂൾ അക്കാദമി പ്രിൻസിപ്പൽ വിമൽമാസ്റ്റർ തണ്ണീർമത്തൻ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നിരവധി യാത്രികർക്കും, പരീക്ഷാ ഡ്യൂട്ടിയ്ക്ക് എത്തിച്ചേർന്ന അധ്യാപകർക്കും ,ബസ് കാത്തിരിപ്പുക്കാർകും,എസ്എസ്എൽസി പരീക്ഷ എഴുതി മടങ്ങുന്ന വിദ്യാർത്ഥികൾക്കും പാനീയം വിതരണം ചെയ്തു.മോളിക്യൂൾ അക്കാദമി കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി വിഷ്ണു, സയൻസ് മേധാവി വിപിൻ, എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ ജ്യോതി, ദിൽന , സഞ്ജയ്, അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.