ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് മാധ്യമപ്രവര്‍ത്തനം അനിവാര്യം- സിദ്ദിഖ് കാപ്പന്‍
പെരുമ്പിലാവ്: സത്യവും മിഥ്യയും ഇഴപിരിച്ചെടുക്കാനാവാത്ത അരക്ഷിതമായ അന്തരീക്ഷത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമരംഗം കടന്നുപോകുന്നതെന്ന് സിദ്ദീഖ് കാപ്പന്‍. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍സാര്‍ വിമന്‍സ് കോളേജില്‍ നടന്നുവരുന്ന മെഗാ അക്കാദമിക് ഫെസ്റ്റില്‍'ഇന്ത്യന്‍ മീഡിയ തെറ്റായപ്രാതിനിധ്യം,കൃത്രിമത്വം സ്റ്റിരിയോടൈപ്പിങ്ങ്'' എന്ന വിഷയത്തില്‍ മാധ്യമപഠനവിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായരിരുന്നു അദ്ദേഹം. ദില്ലി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ അധ്യാപകന്‍ ഡോ. കൃഷ്ണ ശങ്കര്‍ കുസുമ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടികമാലുദ്ദീന്‍ അധ്യക്ഷനായി. അന്‍സാര്‍ ഹയര്‍ എജ്യുക്കേഷന്‍ സി.ഇ.ഒ ഷാജു മുഹമ്മദുണ്ണി,മാധ്യമപഠനവിഭാഗം മേധാവി സുകന്യ, ദേശീയ സെമിനാര്‍ കണ്‍വീനര്‍ അനീഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരി പാടിയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ നിഷാദ് റാവുത്തര്‍ (മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍), ആര്‍.രാജഗോപാല്‍(ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ്) വി.പി.റജീന (മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍),ജംഷീര്‍.സി(സാഫീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാധ്യമപഠനവിഭാഗം മേധാവി) എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു