പെരുമ്പിലാവ്: അൻസാർ വിമൻസ് കോളേജിലെ മെഗാ അക്കാദമി ഫെസ്റ്റിന്റെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. അതിർത്തിക്കപ്പുറമുള്ള വർണ്ണ വിവേചനവും വംശഹത്യയും വരുത്തി തീർക്കുന്ന അനീതിയാണ് കോൺഫറൻസിന്റെ വിഷയം.ഇറാനിലെ വിഷ്വൽ സ്റ്റോറി ടെല്ലറും ഗവേഷകയുമായ ഫാത്തിമ സാറാ ജബ്ബാരി കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു. അൻസാർ ഹയർ എജുക്കേഷൻ സിഇഒ ഷാജുമുഹമ്മദ് ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ ടി കമാലുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഐ ക്യു എ സി കോഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ജുബി ജോയ്, കോൺഫറൻസ് കൺവീനർ അനീഷ കെ എ, സ്റ്റുഡന്റ് കോഡിനേറ്റർ ഫൗസിയ, അധ്യാപിക സംഗീത കെ ജി എന്നിവർ സംസാരിച്ചു.