വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ വ്യാപാരി മിത്ര മരണാനന്തര ധനസഹായം അഞ്ചു ലക്ഷം രൂപ കമലയുടെ കുടുംബത്തിന് മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ കൈമാറി. ജില്ലാ പ്രസിഡൻ്റ് വിജയ് ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി മിത്ര അംഗത്വ കാർഡ് വിതരണം കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.രവീന്ദ്രനും, വ്യാപാരി വ്യവസായി സമിതി അംഗത്വ കാർഡ് വിതരണം സമിതി സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗം ബിന്നി ഇമ്മട്ടിയും നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ മിൽട്ടൺ ജെ.തലക്കോട്ടൂർ ജോയ് പ്ലാശ്ശേരി, സേവ്യർ ചിറയത്ത്, ബാബു ആന്റണി, തോമാസ് ഫ്രാൻസീ സ്, ലതീഷ് നാരായണൻ, ജിനിൽ ഗോപി തുടങ്ങിയവർ സംസാരിച്ചു.