തൃശൂർ ഡി.ഐ.ജി ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

തൃശൂർ ഡി.ഐ.ജി ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാര്യാലയത്തിന് കാര്യാലയത്തിന് ഐ.എസ്.ഒ-9001 : 2015 അംഗീകാരം. ഓഫീസിൽ നടന്ന ചടങ്ങിൽ ഉത്തരമേഖല ഐ.ജി
സേതുരാമൻ ഐ.എസ്.ഒ ഡയറക്ടർ എൻ. ശ്രീകുമാറിൽ നിന്നും ഏറ്റുവാങ്ങി. തൃശൂർ ഡി.ഐ.ജി അജിതാ ബീഗം, മലപ്പുറം എസ്.പി എസ്.ശശീധരൻ, പാലക്കാട് എസ്.പി ആർ.ആനന്ദ്, തൃശൂർ റുറൽ എസ്.പി നവനീത് ശർമ, സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് നൽകുന്ന സേവനമികവും ഓഫീസും പരിസരവും ശുചിത്വത്തോട് കൂടി പരിപാലിക്കുന്നതും കാര്യാലയത്തിലെത്തുന്ന
ഭിന്നശേഷിക്കാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി കാര്യാലയം ഭിന്നശേഷി സൌഹൃദമാക്കിയതും, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും സംരക്ഷണത്തിനും പ്രത്യേക ഊന്നൽ നൽകി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി ക്രമസമാധാനപാലനം മികച്ച രീതിയിൽ നടത്തുന്നതും ഉൾപ്പെടെയുളള മേഖല കാര്യാലയത്തിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചതെന്ന് ഡി.ഐ.ജി അറിയിച്ചു.
Previous Post Next Post