പഴവൂരില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പഴവൂരില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും, ഡോ.റാണി മേനോന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ എരുമപ്പെട്ടി പഴവൂരില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആരിഫ സാബിര്‍ അധ്യക്ഷയായി. എസ്.കെ രാജേഷ് നായനാര്‍, എ.എസ് ചന്ദ്രന്‍, അദീപ് കൃഷ്ണന്‍, രാജ് മോഹനന്‍ നായനാര്‍ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post