കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. തിരുവത്ര കോളനിയില്‍ സംഘടിപ്പിച്ച അയല്‍മുറ്റ ആരോഗ്യ സഭയോടനുബന്ധിച്ചാണ് ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ഷയരോഗ ചരിതം ഓട്ടന്‍തുളളലിന്റെ അവതരണം നടന്നു. കലാമണ്ഡലം തുള്ളല്‍ വിഭാഗം അധ്യാപകന്‍ കലാമണ്ഡലം പ്രസൂണ്‍ തുള്ളല്‍ അവതരണം നടത്തി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റെജീന രാമകൃഷ്ണന്‍ ക്ഷയരോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കവിത ഗീതാനന്ദന്‍ അധ്യക്ഷയായി. കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്. ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആശാപ്രവര്‍ത്തക രജനി എ സ്വാഗതവും ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗം പ്രശാന്ത് നന്ദിയും പറഞ്ഞു.
Previous Post Next Post