കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ യൂത്ത് സി.എല്‍.സി. അംഗങ്ങള്‍ രക്തദാനം നടത്തി
വലിയ നോമ്പിലെ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ യൂത്ത് സി.എല്‍.സി. അംഗങ്ങള്‍ രക്തദാനം നടത്തി. ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തിയാണ് അംഗങ്ങള്‍ രക്തദാനം നടത്തിയത്. ക്രിസ്തുവിനെയും പന്ത്രണ്ട് ശിഷ്യരെയും പ്രതീനിധികരിച്ച് 13 പേരാണ് രക്തദാനം നടത്തിയത്. പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ആചരിച്ച് ഉയിര്‍പ്പ് തിരുന്നാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിരുന്നു രക്തദാനം. രക്തദാനം ചെയ്യാനെത്തിയവരെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പത്തിന്റെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ചു. യൂത്ത് സി.എല്‍.സി. ഭാരവാഹികളായ ആല്‍ഫിന്‍ റൊണാള്‍ഡ്, സിയ ഷാജു, ഇ.ആര്‍. ശില്‍പ്പ, ജനറല്‍ കണ്‍വീനര്‍ ജെറിന്‍ ജെയ്‌മോന്‍, പ്രോഗ്രം കണ്‍വീനര്‍ ജോയല്‍ ജെയ്‌മോന്‍ എന്നിവര്‍ രക്തദാനത്തിന് നേതൃത്വം നല്‍കി.