പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചാവക്കാട് നൈറ്റ് മാര്‍ച്ച് നടത്തി. മുല്ലത്തറയില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ചാവക്കാട് ജംഗ്ഷനില്‍ അവസാനിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്,അഡ്വ പി മുഹമ്മദ് ബഷീര്‍, സിപിഐഎം നേതാക്കളായ ഇ. ടി ശിവദാസന്‍, എം എ ഹാരിസ് ബാബു, സി സുമേഷ്, സിപിഐ നേതാക്കളായ സി വി ശ്രീനിവാസന്‍, ഗീതാ ഗോപി , പി കെ സെയ്താലു കുട്ടി , മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി