പട്ടാമ്പി ലയൺസ് ക്ലബ്ബിൽ സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശനവും ഇഫ്താർ വിരുന്നും നടന്നു.

പട്ടാമ്പി ലയൺസ് ക്ലബ്ബിൽ സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശനവും ഇഫ്താർ വിരുന്നും നടന്നു.
പട്ടാമ്പി: ലയൺസ് ക്ലബ്ബിൽ സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ടി.ജയകൃഷ്ണന്റെ സന്ദർശനവും ഇഫ്താർ വിരുന്നും നടന്നു. 2022 - 23 വർഷത്തെ ലയൺസ് ക്ലബ്ബ്‌ ഇന്റർനാഷണലിന്റെ മികവിനുള്ള പുരസ്‌കാരം സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ ഭാരവാഹികൾക്ക് കൈമാറി. വിദ്യാർത്ഥികൾക്കുള്ള പഠന സഹായ പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ. മനോജ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ ഇർഷാദ് അഹമ്മദ്, ഡോക്ടർ സി.മധു,ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ഇ.കെ.ബാബു,സോൺ ചെയർ പേഴ്സൺ രവീന്ദ്രനാഥ്.പി.എം, രാധിക ജയകൃഷ്ണൻ, ബിജു.കെ.ബി, മുഹമ്മദ് ബഷീർ.കെ.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post