കുഴല്‍നാടന്റേയും ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും; വിധി പറയുന്നത് നാളേക്ക് മാറ്റി
കൊച്ചി | കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടേയും, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ഇടക്കാല ജാമ്യം നാളെ വരെ തുടരും. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി നാളെ ഉത്തരവ് പറയും.