എൽ.ഡി.എഫ്. സൗഹൃദ സദസ്സ്

എൽ.ഡി.എഫ്. സൗഹൃദ സദസ്സ്
വടക്കാഞ്ചേരി : എൽ.ഡി.എഫ്. സർക്കാരുകളുടെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്കും ബോധ്യപ്പെട്ടതാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണനു വേണ്ടി നടന്ന നിയോജകമണ്ഡലം സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷനായി. കലാസംവിധായകൻ ഗോകുൽദാസ്, റിട്ട. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എ. ശ്രീനിവാസൻ, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, എൻ.ആർ. ബാലൻ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സി.പി.ഐ. ജില്ലാ നിർവാഹകസമിതി അംഗം ഇ.എം. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post