സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നുശേഷം പ്രഖ്യാപിക്കും
ന്യൂഡല്‍ഹി|2024 ലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍(സി.ബി.എസ്.ഇ) 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക. ഉമാങ് ആപ്പ്, പരീക്ഷാ സംഘം പോര്‍ട്ടല്‍, ഡിജിലോക്കര്‍ ആപ്പ്, എസ്.എം.എസ് സൗകര്യം എന്നിവ വഴിയും ഫലങ്ങള്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ results.cbse.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം.