കനത്ത ചൂടില്‍ ഇതുവരെ മുന്നൂറോളം പശുക്കള്‍ ചത്തു; ക്ഷീരകര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

കനത്ത ചൂടില്‍ ഇതുവരെ മുന്നൂറോളം പശുക്കള്‍ ചത്തു; ക്ഷീരകര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം|സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടില്‍ ഇതുവരെ മുന്നൂറോളം പശുക്കള്‍ ചത്തുവെന്ന കണക്ക് പുറത്തുവിട്ട് ക്ഷീരവകുപ്പ്. ഇതേതുടര്‍ന്ന് പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ജെ ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊടും ചൂട് താങ്ങാനാകാതെ വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. മുമ്പൊന്നുമില്ലാത്ത അസാധാരണ സാഹചര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊടുംചൂടില്‍ വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ശുദ്ധമായ വെള്ളവും ശീതീകരണ സംവിധാനങ്ങളും ഒരുക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Previous Post Next Post