രാജേഷിൻ്റെ വീടിന് വെളിച്ചം പകർന്ന് പഴഞ്ഞി എംഡി കോളേജ് എൻ എസ് എസ് യൂണിറ്റ്
കുന്നംകുളം:മണ്ണെണ്ണ വിളക്കിൻ്റെ ഇരുണ്ട വെളിച്ചത്തിൽ നിന്നും രാജേഷിൻ്റെ കുടുംബത്തിനു മോചനം.പഴഞ്ഞി എംഡി കോളേജ് എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ വീട് വൈദ്യുതീകരിച്ചുനല്കി.
മുന്ന് വർഷമായി വൈദ്യുതി ഇല്ലാതിരുന്ന ചെറുവത്താനി രാജേഷിന്റെ വീടാണ് പഴഞ്ഞി എംഡി കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വൈദ്യുതികരിച്ചു നൽകിയത്. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം വൈദ്യുതികരിക്കാൻ കഴിഞ്ഞിരുന്നില്ല.കൂലി വേല ചെയ്തു ഉപജീവന്മാർഗം കണ്ടെത്തിയിരുന്ന ഗ്രഹനാഥൻ രാജേഷിനു ഇപ്പോൾ ജോലിയും ഇല്ല. പ്ലസ് ടു വിജയിച്ച മകൾ ആതിരക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠിക്കാനും കഴിഞ്ഞില്ല. സഹോദരൻ അക്ഷയ് കുന്നംകുളത്തെ പക്ഷി വില്പ്ന കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.കുന്നംകുളം നഗരസഭയിലെ വാർഡ് 36 ൽ താമസിക്കുന്ന കുടുബത്തിൻ്റെ അവസ്ഥ മനസ്സിലാക്കിയ എംഡി കോളേജ് എൻ എസ് എസ് യൂണിറ്റ് വീട് വൈദ്യുതീകരിച്ചു നല്കുകയായിരുന്നു.കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ വൈദ്യുതികരിച്ച വീടിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു അധ്യക്ഷത വഹിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിജി പോൾ,വാർഡ് കൗൺസിലർ രജി ബിജു, കോളേജ് ഗോവെർണിങ് ബോർഡ് സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂർ, സ്വശ്രയ വിഭാഗം മേധാവി ഡോ.ജി. രാജീവ്, യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധി ബ്രഹ്മദത്തൻ, യൂണിയൻ പ്രതിനിധി വിനയ്, എൻ എസ് എസ് വിദ്യാർത്ഥി ലീഡർ അബിയ എന്നിവർ പ്രസംഗിച്ചു