ആലംകോട് കൃഷിഭവനിലേക്ക് കർഷകമാർച്ച് സംഘടിപ്പിച്ചു
ചങ്ങരംകുളം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലംകോട് കൃഷി ഭവനിലേക്ക് കര്‍ഷകമാര്‍ച്ച് സംഘടിപ്പിച്ചു.കോലോത്ത് പാടം കോള്‍ കൃഷി കമ്മിറ്റിക്ക് അനുവദിച്ച കാര്‍ഷിക ഉപകരണങ്ങളെ കുറിച്ചും വിതരണം ചെയ്ത ഫണ്ടുകളെ കുറിച്ചും അന്വേഷണം നടത്തുക,മുടങ്ങി കിടക്കുന്ന പമ്പിങ് സബ്സിഡി ഉടന്‍ വിതരണം ചെയ്യുക,പുതിയ സീസണിലെ പമ്പിങ് സബ്സിഡിക്കുള്ള രേഖകള്‍ ഉടന്‍ സമര്‍പ്പിക്കുക,85 ലക്ഷം രൂപയോളം കര്‍ഷകരുടെ സബ്സിഡി നഷ്ടപ്പെടുത്തിയ കോലോത്ത് പാടം കോള്‍ കൃഷി കമ്മിറ്റി ഉടന്‍ പിരിച്ച് വിടുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൃഷിഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പിടി അജയ്മോഹന്‍ ഉദ്ഘാടനം ചെയ്തു.പികെ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ശ്രീകുമാര്‍ പെരുമുക്ക് അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍,അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍,ഷാജി കാളിയത്ത്,ഹുറൈര്‍ കൊടക്കാട്,രഞ്ജിത്ത് അടാട്ട്,ടി കൃഷ്ണന്‍ നായര്‍,പ്രണവം പ്രസാദ്,സികെ മോഹനന്‍,കെവി ഷെക്കീര്‍ എന്നിവര്‍ സംസാരിച്ചു.കെപി ജഹാംഗീര്‍,സിവി യൂസഫ്,എപി അബ്ദുള്ളക്കുട്ടി,വി കമറുദ്ധീന്‍,കെവി മുഹമ്മദലി,സിവി ഗഫൂര്‍ തുടങ്ങിയ കര്‍ഷകര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി