ധ്യാനത്തിലിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി

ധ്യാനത്തിലിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തി. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ്‌ കന്യാകുമാരിയിലെത്തിയത്. പ്രധാനമന്ത്രി അടുത്ത 2 ദിവസം കന്യാകുമാരിയിൽ തങ്ങും. സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്ന വിവേകനാന്ദപ്പാറയിൽ മോദി 45 മണിക്കൂർ ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരിയിലും പ്രത്യേകിച്ച് വിവേകാനന്ദ റോക്ക് മെമ്മോറിയലിന് സമീപവും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം മാ ഭഗവതി അമ്മൻ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. അതിനുശേഷം അദ്ദേഹം വിവേകാനന്ദ പാറ സ്മാരകത്തിൽ എത്തി.

തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, അദ്ദേഹം ഉത്തരാഖണ്ഡിലെ കേദാർധാം സന്ദർശിച്ച്, അവിടെ അടുത്തുള്ള രുദ്ര ഗുഹയിൽ ധ്യാനമിരുന്നിരുന്നു.
Previous Post Next Post