ബ്രഹ്മസ്വംമഠം വേദമൂർത്തി പുരസ്കാരം നാരായണനും നവനീതിനും
തൃശൂർ വടക്കേ മഠം ബ്രഹ്മസ്വം ഗുരുകുല വേദപാഠശാല സംഘടിപ്പിച്ച അഖിലേന്ത്യ ഋഗ്വേദ സംഹിതാ പരീക്ഷയിലെ വിജയികൾക്കുള്ള വേദമൂർത്തി പുരസ്കാരം പ്രഖ്യാപിച്ചു. സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവപ്ര മാറത്ത് നാരായണൻ നമ്പൂതിരിയും അടികളേടം നവനീത് നമ്പൂതിരിയും ഒന്നാം സ്ഥാനത്തിനർഹരായി. തിരുത്തുമുക്ക് വാസുദേവൻ നമ്പൂതിരിക്കാണ് രണ്ടാം സ്ഥാനം. ആറ് മുതൽ ബ്രഹ്മസ്വം മഠത്തിൽ നടക്കുന്ന വാർഷികാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും