നിരവധി കേസുകളില്‍ പ്രതിയായ കൂറ്റനാട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി കേസുകളില്‍ പ്രതിയായ കൂറ്റനാട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചാലിശ്ശേരി :നിരവധി കേസുകളില്‍ പ്രതിയായ കൂറ്റനാട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.ചാലിശ്ശേരിസ്റ്റേഷന്‍ പരിധിയില്‍ കൂറ്റനാട് തെക്കെ വാവനൂര്‍ സ്വദേശി കൊട്ടാരത്തില്‍ 
ഷെഫീഖ്(32)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തിയത്.പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് സമർപ്പിച്ച ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ എസ്. അജീതാ ബേഗം ഐപിഎസ് ന്റെ ഉത്തരവ് പ്രകാരമാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷെഫീക്കിനെ കാപ്പ ചുമത്തി പട്ടാമ്പി താലൂക്ക് പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും 1 വർഷത്തേക്ക് വിലക്കിയത്.ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ തുടർ നടപടികൾ സ്വീകരിച്ചു.പാലക്കാട് ജില്ലയിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലും, തൃത്തല എക്സൈസ് റേഞ്ചിലും, തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം, ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിലും, കൂടാതെ NDPS നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നിരോധിത സിന്തറ്റിക് ലഹരി വസ്തുവായ MDMA, മെത്താഫിറ്റമിൻ എന്നിവ ഉപയോഗത്തിനും വിതരണത്തിനുമായി കൈവശം വയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഷെഫീഖിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
Previous Post Next Post