ചങ്ങരംകുളത്ത് മഴക്കു വേണ്ടി പ്രാർത്ഥന സംഘടിപ്പിച്ചു
ചങ്ങരംകുളം : വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തി.കാലത്ത് 6.30 ന്
ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് നടന്ന
നമസ്കാരത്തിനു
എ വി അബ്ദുൽ ഹമീദ് ഫാറൂഖി നേതൃത്വം നൽകി .മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്.