ഉടമയറിയാതെ കെട്ടിട ഉടമസ്ഥാവകാശം പഞ്ചായത്ത് രേഖകളിൽ നിന്ന് നീക്കം ചെയ്തു; ചേലക്കര പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു

ഉടമയറിയാതെ കെട്ടിട ഉടമസ്ഥാവകാശം പഞ്ചായത്ത് രേഖകളിൽ നിന്ന് നീക്കം ചെയ്തു; ചേലക്കര പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു
ഉടമയറിയാതെ കെട്ടിട ഉടമസ്ഥാവകാശം പഞ്ചായത്ത് രേഖകളിൽ നിന്ന് നീക്കം ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. ചേലക്കര പഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മിക്കെതിരെയാണ് ചേലക്കര പോലീസ് കേസെടുത്തത്. നാട്യൻചിറ കല്ലിങ്കൽപറമ്പിൽ അബ്ദുൾ ഹസീസ് വടക്കാഞ്ചേരി കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇദ്ദേഹത്തിന്റെ പിതാവ് യൂസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മനപ്പൂർവ്വം പഞ്ചായത്ത് രേഖകളിൽ നിന്ന് നീക്കം ചെയ്തതായാണ് പരാതി.
Previous Post Next Post