തളിയിൽ ഹോട്ടൽ അടപ്പിച്ചു
വടക്കാഞ്ചേരി : വരവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആരോഗ്യ, പഞ്ചായത്ത് വകുപ്പുകൾ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പഞ്ചായത്ത് ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയില്ലാതെ നടത്തിയിരുന്ന തളിയിലെ ഇഷ്വ മറിയം ഹോട്ടൽ അടപ്പിച്ചു.
മാലിന്യവും മലിനജലവും അലക്ഷ്യമായി തള്ളിയ ഫ്ളാറ്റിന്റെയും വീടിന്റെയും ഉടമസ്ഥർക്ക് നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാൻ നിർദേശിച്ചു. ഹരിതകർമ സേനയ്ക്ക് യൂസർ ചാർജ് നൽകാത്ത വീടുകൾക്കും നോട്ടീസ് നൽകി.