മണ്ണുത്തി മേൽപ്പാലത്തിൽ ഗതാഗതനിയന്ത്രണം
മണ്ണുത്തി : ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ കൂടിച്ചേരുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്കുള്ള പാത താത്‌കാലികമായി അടച്ചു. പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുപോകുന്ന പാതയാണ് അടച്ചത്.
ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ എറണാകുളം-പാലക്കാട് പാതയിലേക്ക് കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. എന്നാൽ ഒരു പാതയിൽനിന്ന് മറ്റൊരു പാതയിലേക്ക് ഗതാഗതം തിരിച്ചുവിടുമ്പോൾ കോൺക്രീറ്റോ ടാറോ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുന്നതിനുപകരം ചെളി കൊണ്ടിട്ടാണ് പാതകളെ ബന്ധിപ്പിച്ചിരിക്കുന്നത് .
മഴ തുടങ്ങിയതോടെ ചെളി കലങ്ങി ഒഴുകിയതിനാൽ ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.