പ്രധാനമന്ത്രിക്കു പുസ്തകങ്ങൾ; പ്രതിഷേധവുമായി ടി.എൻ. പ്രതാപൻ എം.പി.
തൃശ്ശൂർ : ഗാന്ധിജിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് വായിക്കാനായി ഗാന്ധിജിയെപ്പറ്റിയുള്ള പുസ്തകങ്ങൾ അയച്ചുകൊടുത്ത് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരാൾക്ക് അറിവില്ലാത്തത് രാജ്യത്തിന് നാണക്കേടാണെന്നും പുസ്തകത്തോടൊപ്പം അയച്ച കത്തിൽ പറയുന്നു.