സമാദരണവും കാരുണ്യ സംഗമവും
ഗുരുവായൂർ : അഭിനന്ദനീയം കമ്മിറ്റി സമാദരണ സദസ്സും കാരുണ്യസംഗമവും നടത്തി. ഡി.സി.സി. പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. അഭിനന്ദനീയം ചെയർമാൻ കെ.പി. ഉദയൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആർ. നാരായണൻ, ഫാ. ജിൻസൺ ചിരിയങ്കണ്ടത്ത്, രോഹിത് എസ്. നായർ എന്നിവരെ ആദരിച്ചു.
മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരം ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹനും പാവപ്പെട്ടവർക്ക് ചികിത്സാ സഹായം ഡി.സി.സി. സെക്രട്ടറി വി. വേണുഗോപാലും വിതരണം ചെയ്തു.