വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികം

വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികം

കാട്ടകാമ്പാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടകാമ്പാൽ-ചിറയ്ക്കൽ യൂണിറ്റുകളുടെ 24-ാം വാർഷികവും പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ മർക്കെന്റയിൻ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് സോണി സക്കറിയ അധ്യക്ഷനായി.

അന്തരിച്ച യൂണിറ്റ് അംഗത്തിന്റെ കുടുംബത്തിന് ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപയുടെ സഹായധനം കൈമാറി. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇ.എസ്. രേഷ്മ, കെ.എ. അസി, എം.എ. അബ്ദുൾ റഷീദ്, ജിനീഷ് തെക്കേക്കര, കെ.സി. ജോസ്, പി.ഐ. മോൻസൺ, റെഡിസൺ റോയ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സോണി സക്കറിയ (പ്രസി.), പി.ഐ. മോൻസൺ (സെക്ര.), അനിൽ പി. മാത്യു (ട്രഷ.) എന്നിവരടങ്ങുന്ന യൂണിറ്റിനെ തിരഞ്ഞെടുത്തു.
Previous Post Next Post