സൂര്യാഘാത മുന്‍കരുതലിന്റെ ഭാഗമായി ജോലി സമയം പുനക്രമീകരിച്ചു
സൂര്യാഘാത മുന്‍കരുതലിന്റെ ഭാഗമായി ജോലി സമയം പുനക്രമീകരിച്ചു. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 15 വരെയാണ് നീട്ടിയത്. പകല്‍ സമയം സൂര്യതാപം നേരിട്ട് ഏല്‍ക്കുന്നതിനാല്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയും വൈകീട്ട് 3 മണി മുതല്‍ 7 വരെയും എട്ട് മണിക്കൂറായി ജോലി സമയമായി ക്രമീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യാന്‍ സാധ്യതയുള്ള നിര്‍മ്മാണ മേഖല, റോഡ് പണി തുടങ്ങിയുള്ള തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ 12 മുതല്‍ 3 വരെയുള്ള സമയത്ത് നിര്‍ബന്ധമായും ജോലി ചെയ്യാന്‍ പാടുള്ളതല്ല. തൊഴിലുടമകളും കരാറുകാരും തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എവിടെയെങ്കിലും നിയമവിരുദ്ധമായി ഉച്ചസമയത്ത് ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അസിസ്റ്റന്റേ ലേബര്‍ ഓഫിസിലോ, 98 95 77 27 67 എന്ന ജില്ല ലേബര്‍ ഒഫസറുടെ വാട്ടസ്പ്പ് നമ്പറിലോ ഫോട്ടോ സഹിതം അറിയിക്കേണ്ടതാണെന്ന് കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍