ഡ്രൈവിംഗ് സക്കൂള്‍ അദ്ധ്യാപകരുടെ പണിമുടക്ക് ;ഡ്രൈവിംഗ് ടെസറ്റ് നടന്നില്ല
തൃശൂർ:ഡ്രൈവിംഗ് സക്കൂള്‍ അദ്ധ്യപകരുടെ പണിമുടക്കിനെ തുടർന്ന് ഡ്രെവിംഗ് ടെസറ്റ് നടന്നില്ല. ഇതു മൂലം തൃശൂര്‍ താലൂക്ക് പരിശോധന സെൻ്ററായ അത്താണിയിലെ ടെസറ്റ് കേന്ദ്രത്തില്‍ എത്തിയ പഠിതക്കള്‍ തിരിച്ച് പോയി.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ലെങ്കിലും ചില വാഹനങ്ങളുടെ ഫിറ്റനസ് പരിശോധനകള്‍ മാത്രമാണ് നടന്നത്.ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതി നടത്തുന്ന പണിമുടക്കിനു ഭാഗമായാണ് ടെസ്റ്റുകള്‍ നടത്താതെ പോയത്. ഗ്രൗണ്ടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആവശ്യമായ ഗ്രൗണ്ടുകള്‍ സജ്ജമാക്കുമെന്ന് ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൻ്റെ ഭാഗമായി ഗതാഗത മന്ത്രി നിര്‍ദ്ദിശിച്ചിരുന്നെങ്കിലും ടെസ്റ്റിന്റെ ആദ്യഘട്ടം എച്ച് എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ ഇതിന്റെ സര്‍ക്കുലര്‍ ഇതുവരെ ഇറക്കിയിട്ടില്ലെന്നാണ് സക്കൂള്‍ അധിക്യതര്‍ പറയുന്നുത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ കയറാന്‍ പാടില്ല, ഡാഷ് ക്യാമറകള്‍ വേണം, ട്രാക്ക് സംവിധാനത്തില്‍ മാറ്റം വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതർ പറയുന്നത് . ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി മനുഷ്യ ചങ്ങല ഒരുക്കിയാണ് ഡ്രൈവിംഗ് സക്കൂള്‍ അദ്ധ്യപകര്‍ പ്രതിഷേധ സമരം ഒരുക്കിയത്.സംസ്ഥാന പ്രസിഡന്റ് ജയശങ്കര്‍വെളക്കാപ്പിള്ളി,കോര്‍ഡിനേഷന്‍ പ്രസിഡൻ്റ് ശശി പ്രകാശ് ,യൂണിറ്റ് സെക്രട്ടറി നന്ദനന്‍,സെക്രട്ടറി ഇ.ഡി ഷാജു തുടങ്ങിയവര്‍ നേത്യത്വം നല്‍കി