"വെള്ളമില്ലെങ്കിൽ ഇങ്ങോട്ട് പോര് 'വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്റെ വിചിത്ര മറുപടി

"വെള്ളമില്ലെങ്കിൽ ഇങ്ങോട്ട് പോര് 'വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്റെ വിചിത്ര മറുപടി

എടപ്പാൾ:ജലവിതരണം മുടങ്ങിയതോടെ അലക്കാനുള്ള വസ്ത്രവും,കുളിക്കാനുള്ള സോപ്പുമായി വാട്ടർ അതോറിറ്റി ഓഫിസിലെത്തി ജനങ്ങളുടെ പ്രതിഷേധം.ആഴ്ചകളായി ജലവിതരണം മുടങ്ങിയ എടപ്പാൾ പൊറുക്കര പ്രദേശത്തെ ജനങ്ങളാണ് വാട്ടർ അതോറിറ്റിയിലെത്തി പ്രതിഷേധിച്ചത്.ഏപ്രിൽ 14 ന് വിഷു ദിനത്തിലാണ് അവസാനമായി പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ പെപ്പിൽ വെള്ളം വന്നത്. കനത്ത വേനലിൽ വെള്ളമില്ലാതെ പ്രയാസം നേരിടുന്ന പ്രദേശവാസിഖൾ പലതവണ പരാതി പറഞ്ഞിട്ടും നടപടിയായില്ല. ഒടുവിൽ വെങ്ങിനിക്കര വാട്ടർ അതോറിറ്റിയുടെ ഓഫിസിൽ വിളിച്ച് പരാതി പറഞ്ഞ ഉപഭോക്താവിനോട് ഉദ്ധ്യോഗസ്ഥർ വെള്ളമില്ലെങ്കിൽ ഇങ്ങോട്ട് പോരെ എന്ന വിചിത്രമായ മറുപടിയാണ് നൽകിയത്. ഉദ്ധ്യോഗസ്ഥൻ ചുമ്മാ തള്ളി വിട്ടതാണെങ്കിലും കളി കാര്യമായി.നാട്ടുകാർ വ്യാഴാഴ്ച രാവിലെ അലക്കാനുള്ള വസ്ത്രവുമായി കുട്ടികളെയും സ്ത്രീകളെയും കൂട്ടി വാട്ടർ അതോറിറ്റി ഓഫിസിൽ എത്തിയതോടെ ഉദ്യോഗസ്ഥരും അമ്പരന്നു. ഏറെ നേരത്തെ വാക്ക് തർക്കങ്ങൾക്ക് ഒടുവിൽ വെള്ളിയാഴ്ച്ച പെപ്പിൽ വെള്ളം എത്തിക്കാമെന്ന ഉറപ്പിന്മേലാണ് ജനങ്ങൾ പിരിഞ്ഞ് പോയത്
Previous Post Next Post