കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി | കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണോ അതോ എറിഞ്ഞതിന്‍രെ ആഘാതത്തില്‍ മരിച്ചതാണോ എന്നുള്ളതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരാനുണ്ട്