മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം

കടപ്പുറം : എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. അഞ്ചങ്ങാടി വളവിൽനിന്ന് ആരംഭിച്ച പ്രകടനം അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം. മുജീബ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ. അഷ്‌കർ അലി അധ്യക്ഷനായി.

ടി.ആർ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. അലി അഞ്ചങ്ങാടി, വി.പി. മൻസൂർ അലി, സൈദ്മുഹമ്മദ് പോക്കാക്കില്ലത്ത്, മുനീർ കടവിൽ, എ.വി. അബ്ദുൽ ഗഫൂർ, സുബഹാൻ റഷീദ്, ഷബീർ പുതിയങ്ങാടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post