മത്സ്യസമൃദ്ധിക്കായി കടപ്പുറത്ത് കൂട്ടപ്രാർഥന
ചാവക്കാട് : മത്സ്യത്തൊഴിലാളികളുടെ പുതുവർഷാരംഭത്തിന്റെ ഭാഗമായി പുത്തൻകടപ്പുറത്ത് മത്സ്യസമൃദ്ധിക്കും കടലിൽ അനുകൂലമായ കാലാവസ്ഥയ്ക്കും വേണ്ടി കൂട്ടപ്രാർഥന നടത്തി. പുതിയറ മുദരിസ് അബൂബക്കർ അഷറഫി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. എൻ.എം. ബാവ മുസ്‌ലിയാർ, ടി. ജുമാൻ സഅദി, കെ. അസീസ് സഖാഫി, മുസ്തഫ ലത്തീഫി തുടങ്ങിയ മതപണ്ഡിതന്മാരും നാട്ടുകാരും പങ്കെടുത്തു.