ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം – ഗുരുവായൂര്‍ നഗരസഭ വീണ്ടും ഒന്നാമത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം – ഗുരുവായൂര്‍ നഗരസഭ വീണ്ടും ഒന്നാമത്
വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയില്‍ 2023-24 വര്‍ഷത്തില്‍ ഗുരുവായൂര്‍ നഗരസഭ തൃശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും ഗുരുവായൂര്‍ നഗരസഭയായിരുന്നു ഒന്നാം സ്ഥാനത്ത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 131 സംരംഭങ്ങള്‍ ആരംഭിക്കുക എന്നതായിരുന്നു ഗുരുവായൂരിന് അനുവദിച്ച ലക്ഷ്യം. എന്നാല്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 165 യൂണിറ്റുകള്‍ ആരംഭിക്കുകയുണ്ടായി. 125.95% ലക്ഷ്യം കൈവരിച്ച നഗരസഭയില്‍ 47.94 കോടി രൂപ നിക്ഷേപവും 488 പേര്‍ക്ക് തൊഴിലും ലഭിക്കുകയുണ്ടായി. പ്രസ്തുത 165 സംരംഭങ്ങളില്‍ 57 എണ്ണം അഗ്രോ ഫുഡ് മേഖലയിലും, 14 എണ്ണം ഗാര്‍മെന്‍റ്സ് & ടൈലറിങ്ങ് മേഖലയിലും ശേഷിക്കുന്ന 78 സംരംഭങ്ങള്‍ സര്‍വ്വീസ് മേഖലയിലുമാണ്. നഗരസഭയിലെ വിവിധ വകുപ്പുകളുടെ ഏകോപനപരമായി ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ ഫലമായാണ് ഉയര്‍ന്ന ലക്ഷ്യം കൈവരിക്കാനായതെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു. വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നി, എന്‍റര്‍പ്രൈസസ് ഡവലപ്പ്മെന്‍റ് എക്സിക്യൂട്ടിവ് വി എസ് നിനവ് , എം ഗോപിക എന്നിവര്‍ പ്രവർത്തനങ്ങൾക്ക് ചുമതല വഹിക്കുന്നു.
Previous Post Next Post