യാത്രക്കാർക്ക് ആശ്വാസമായി കുടിവെള്ള എ.ടി.എം.

യാത്രക്കാർക്ക് ആശ്വാസമായി കുടിവെള്ള എ.ടി.എം.

പന്നിത്തടം : ശക്തമായ ഉഷ്ണതരംഗത്തിനിടയിൽ ദാഹിച്ചുവലയുന്ന യാത്രക്കാർക്കും നാട്ടുകാർക്കും കടങ്ങോട് പഞ്ചായത്തിന്റെ കുടിവെള്ള എ.ടി.എം. ആശ്വാസമാകുന്നു. വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിലെ മരത്തംകോട് ഹയർ സെക്കൻഡറി സ്കൂളിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്.

ഏപ്രിൽ അവസാനത്തെ ആഴ്ചയിൽ ആയിരം ലിറ്ററോളം കുടിവെള്ളമാണ് വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് എ.ടി.എം. തുറന്നത്.

ഒരു മാസം 400 ലിറ്റർ വെള്ളമാണ് ശരാശരി വിതരണം ചെയ്തിരുന്നത്. എന്നാൽ വേനൽ തുടങ്ങിയതോടെ വലിയ വർധന ഉണ്ടായി. ഒരു രൂപ കോയിൻ നിക്ഷേപിച്ചാൽ ഒരു ലിറ്റർ തണുത്ത കുടിവെള്ളവും അഞ്ചു രൂപ നിക്ഷേപിച്ചാൽ അഞ്ച് ലിറ്റർ കുടിവെള്ളവും ലഭിക്കും. സാധാരണ വ്യാപാര സ്ഥാപനങ്ങളിൽ ഒരു ലിറ്ററിന് കുറഞ്ഞത് 20 രൂപയാണ് ഈടാക്കുന്നത്.

കുന്നംകുളം-വടക്കാഞ്ചേരി പാതയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏക കുടിവെള്ള എ.ടി.എം. ദീർഘദൂര യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസമാകുകയാണ്.‍
Previous Post Next Post