ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഇർഷാദ്

ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഇർഷാദ്
എടപ്പാള്‍:നേപ്പാളിൽ മെയ്‌ 13 മുതൽ 17 വരെ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വട്ടംകുളം ഐ. എച്. ആർ. ഡി കോളേജിലെ മുഹമ്മദ് ഇർഷാദിനെ തിരഞ്ഞെടുത്തു.നിരവധി ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു ഇർഷാദ് പങ്കെടുത്തിട്ടുണ്ട്.കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് (ഐ എച്. ആർ. ഡി )ക്ക് ഇത് ചരിത്ര നിമിഷമാണ്.കോളേജിന്റെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെയും പൂർണ്ണ പിന്തുണയും, പ്രോത്സാഹനവുമാണ് വലിയ നേട്ടങ്ങളിൽ എത്താൻ മുഹമ്മദ് ഇർഷാദിനെ സഹായിച്ചത്. കുറ്റിപ്പുറം സ്വദേശിയാണ്.
Previous Post Next Post