മുഖ്യമന്ത്രിയെ കണ്ട് തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ : തൃശ്ശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ധരിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂർ പൂരം നടത്തിപ്പിൽ നേരിട്ട് ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അടുത്ത പൂരം ഭംഗിയായി നടത്താൻ പൂർണസഹകരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.