മാലിന്യത്തിന്റെ അളവനുസരിച്ച് തുക പിരിക്കണമെന്ന് വ്യാപാരികൾ

മാലിന്യത്തിന്റെ അളവനുസരിച്ച് തുക പിരിക്കണമെന്ന് വ്യാപാരികൾ

ചാവക്കാട് : ഹരിതകർമസേന കടകളിൽനിന്ന് മാലിന്യം കൊണ്ടുപോകുന്നതിന് വാങ്ങിക്കുന്ന തുക മാലിന്യത്തിന്റെ അളവനുസരിച്ച് നിജപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്ര യൂണിറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു.

നിലവിൽ മാലിന്യം വളരെ കുറവുള്ള കടകളും കൂടുതൽ മാലിന്യം നൽകുന്ന കടകളും ഒരേ തുകയാണ് നൽകുന്നതെന്നും ഇതിൽ മാറ്റം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം കെ.വി.വി.ഇ.എസ്. മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.എച്ച്. ഹാരിസ് അധ്യക്ഷനായി. മണ്ഡലം കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി.വി. ആനന്ദ് പ്രവർത്തന റിപ്പോർട്ട്, യൂണിറ്റ് ട്രഷറർ സി.എ. ജംഷീർ അലി വരവുചെലവ്, റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, എ.സി. ഹരിലാൽ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽനിന്ന് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ആർ.എച്ച്. ഹാരിസ്(പ്രസി.), ടി.വി. ആനന്ദ്(സെക്ര.), സി.എ. ജംഷീർ അലി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post