ബി.എ.ഐ. ഭാരവാഹികളുടെ സ്ഥാനാരോഹണം
തൃശ്ശൂർ : കോൺട്രാക്ടർമാർ, ബിൽഡർമാർ, നിർമാണമേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങൾ, പ്രൊഫഷണലുകൾ എന്നിവരുടെ സംഘടനയായ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബി.എ.ഐ.) പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. തൃശ്ശൂർ ഹയാത്ത് റീജൻസി ഹോട്ടലിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബി.എ.ഐ. സംസ്ഥാന ചെയർമാൻ ജോളി വർഗീസ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയായി.
മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി, മുൻ ദേശീയ വൈസ് പ്രസിഡന്റ് ആർ. മുരുകൻ എന്നിവർ പ്രസംഗിച്ചു. പി.എൻ. സുരേഷ് (ചെയർ.), മിജോയ് കെ. മാമു (സെക്ര.), കെ. സതീഷ്‌കുമാർ (ട്രഷ.), എബിൻ ജോൺ (ജോ. സെക്ര.) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റത്.
ബി.എ.ഐ. തൃശ്ശൂർ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കെ.കെ. ജോയ് (ചെയർ.), വിൽസൺ ജോർജ് (സെക്ര.), കെ.ജെ. സിയോജ് (ട്രഷ.), മിജോയ് മാമു (വൈസ് ചെയർ.), ബി.െഎ. ജോബി (ജോ. സെക്ര.) എന്നിവരാണ് തൃശ്ശൂർ സെന്ററിന്റെ പുതിയ ഭാരവാഹികൾ. പി.എൻ. സുരേഷ്, കെ.കെ. ജോയ്, രാജേഷ്‌കുമാർ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.